ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ചത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും; കുറച്ചത് 200രൂപ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 ഓഗസ്റ്റ് 2023 (08:35 IST)
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ചത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കുറച്ചത് 200രൂപയാണ്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന് 903 രൂപയായി. 1103 രൂപയായിരുന്നു ഇതുവരെയുള്ള വില. അതേസമയം ഉജ്ജ്വല യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും. 33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പാചകവാചക സിലിണ്ടറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
 
അതേസമയം കസേര ആടി തുടങ്ങിയത് മോദി തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പാചകവാതക വില കുറയ്ക്കാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍