മാലിന്യം തള്ളരുത് എന്ന ബോർഡിനടുത്ത് മാലിന്യം തള്ളിയ ആളിൽ നിന്ന് 10000 രൂപാ പിഴ ഈടാക്കി

എ കെ ജെ അയ്യര്‍
ശനി, 19 ഒക്‌ടോബര്‍ 2024 (18:13 IST)
കോഴിക്കോട് : മാലിന്യം തള്ളരുത് എന്ന ബോർഡ് വച്ചതിനടുത്തു തന്നെ മാലിന്യം തള്ളിയ ആളിൽ നിന്ന് അധികാരികൾ10000 രൂപാ പിഴ ഈടാക്കി. കാരശേരി പഞ്ചായത്ത് മരഞ്ചാട്ടി - കുന്തം ചാരി കൂട്ടക്കര റോഡിൽ മാലിന്യം തള്ളിയ കൂടരഞ്ഞി കൊല്ലാപ്പിള്ളിൽ സ്വദേശി അഖിൽ കുര്യനിൽ നിന്നാണ് പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്.
 
ഇതിനൊപ്പം തള്ളിയ മാലിന്യം നീക്കം ചെയ്യാനും അഖിലിനോട് നിർദ്ദേശിച്ചു. നാട്ടുകാരാണ് പഞ്ചായത്തിൽ പരാതി നൽകിയതും പിന്നീട് അതിനു ബന്ധപ്പെട്ട തെളിവ് നൽകിയതും. കാരശേരി പഞ്ചായത്ത് പ്രസിഡൻ്റ്, മെഡിക്കൽ ഓഫീസർ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും സ്ഥലം സന്ദർശിച്ചു

അനുബന്ധ വാര്‍ത്തകള്‍

Next Article