ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (16:30 IST)
പരപ്പനങ്ങാടി: ബൈക്കില്‍ ഒളിച്ചു കടത്തിയ ആറ് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. വടക്കേ മമ്പുറം നൗഫല്‍ എന്ന ഇരുപത്തൊമ്പതുകാരനാണ് പരപ്പനങ്ങാടി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
 
പരപ്പനങ്ങാടി തീരങ്ങളിലും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയിലും കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് നൗഫല്‍. ഇയാളെ പാലത്തിങ്ങലില്‍ വച്ചാണ് പിടിച്ചത്. ഇയാളുടെ സംഘാംഗങ്ങളെ ഉടന്‍ പിടികൂടുമെന്നും ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article