മൊബൈൽ ഫോണിനുളളിൽ ഒളിപ്പിച്ചു കടത്തിയ ലഹരിമരുന്നു ഗുളികകളും കഞ്ചാവും എക്‌സൈസ് അധികൃതർ പിടികൂടി. ഇന്നലെ രാത്രി കുമളിയിൽ നടത്തിയ പരിശോധിയിലാണു സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശികളായ മൂന്നു വിദ്യാർഥികളെ അറസ്റ്റു ചെയ്തത്.
മൊബൈൽ ഫോണിനുളളിൽ ബാറ്ററി നീക്കം ചെയ്‌ത് ബാറ്ററിയുടെ സ്ഥലത്തു കഞ്ചാവു നിറച്ചാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്നു എക്സൈസ് സംഘം അറിയിച്ചു. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് കഞ്ചാവും ലഹരിമരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.