നാലു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂര്‍ താടിക്കാരന്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (36), ചെമ്മന്‍കടവ് കാക്കമൂലയ്ക്കല്‍ ഹൈദര്‍ (34) എന്നിവരെയാണ് എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.
തമിഴ്നാട്ടിലെ കമ്പത്തു നിന്ന് മലപ്പുറത്തേക്ക് പോകാന്‍ ഇവര്‍ വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കവേയാണു എക്സൈസ് സംഘം ഇവരെ പിടിച്ചത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആളെ കുറിച്ച് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ട്ര്‍ സി.കെ സുനില്‍രാജ് പറഞ്ഞു.