ഗണേശിന്റെ മന്ത്രിസ്ഥാനം; കടുത്ത നടപടിയെടുക്കരുതെന്ന് പിള്ളയോട് യുഡിഎഫ്

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (10:58 IST)
ഇന്ന് ചേരുന്ന കേരളാ കോൺഗ്രസ് (ബി)​യുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കെബി ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച പ്രശ്നത്തിൽ കടുത്ത നടപടി എടുക്കരുതെന്ന് പാര്‍ട്ടി ചെയർമാൻ ആർ ബാലകൃഷ്ണയോട് യുഡിഎഫ്.

കെബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ വൈകുന്നതിനെ തുടര്‍ന്നാണ് ബാലകൃഷ്ണ പിള്ള ഇടഞ്ഞു നില്‍ക്കുന്നത്. ഇന്ന് ചേരുന്ന യോഗത്തിൽ ഈ വിഷയം ചര്‍ച്ച ചെയ്യുകയും.

കടുത്ത നടപടികളിലേക്ക് കേരളാ കോൺഗ്രസ് ബി നീങ്ങാന്‍ സാഹചര്യമൊരുങ്ങുകയും ചെയ്‌ത സാഹചര്യത്തിലാണ് വ്യാഴാഴ്ച വരെ കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കൾ പിള്ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗണേശിനെ മന്ത്രിയാക്കുന്ന കാര്യത്തിൽ അനൂകൂല നിലപാട് ആണെങ്കിലും മറ്റ് കക്ഷികളെ പിണക്കി അത് വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുള്ളത്.