കാര്‍ത്തികേയന്റെ രാജി തനിക്കറിയില്ല: വിഎം സുധീരന്‍

Webdunia
ശനി, 12 ജൂലൈ 2014 (12:18 IST)
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജിസന്നദ്ധന്‍ ആണോയെന്ന് അറിയില്ലെന്നും.  ഈ കാര്യം ആവശ്യപ്പെട്ട് കാര്‍ത്തികേയന്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തമാക്കി.

അതുപോലെ കേരളമന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. തനിക്ക് സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ അനുവദിക്കണമെന്നും കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്.