തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ് കുമാര്‍ എന്നയാള്‍ക്കെതിരെയാണു പരാതി.
കൊല്ലം, കായംകുളം, തേവലക്കര, പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലിലായി 72 പേരില്‍ നിന്നാണു ഇയാള്‍ പണം തട്ടിയെടുത്തത്. ഇതിനായി തേവലക്കര സ്വദേശി ദീപ എന്ന സ്ത്രീയെ ഉപയോഗിച്ചായിരുന്നു ഇയാള്‍ പണം തട്ടിയെടുത്തത്.
എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ കൂടി ബന്ധപ്പെട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പണം നല്‍കി ഏറെനാളായിട്ടും തൊഴില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ ദീപയുമായി പൊലീസിനു മുന്നിലെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സന്തോഷിനെയും ഭാര്യയേയും സ്റ്റേഷനില്‍ വരുത്തി പണം നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. കേസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.