ഫ്രാങ്കോ മുളക്കലിനെ വീണ്ടും ചോദ്യംചെയ്‌ത് വിട്ടയച്ചു; അറസ്റ്റിൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കോട്ടയം എസ് പി ഹരിശങ്കർ

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (19:44 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഫ്രങ്കോ മുളക്കൽ മടങ്ങിയത്. 
 
പൊലീസിന്റെ ചോദ്യങ്ങളെ ശക്തമായി തന്നെ ഭിഷപ്പ് പ്രതിരോധിക്കുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. താൻ കുറ്റം ചെയ്തിട്ടില്ല എന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിൽക്കുക. ഇന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സധിച്ചിട്ടില്ലെന്നും നാളെ 10.30 വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു. 
 
ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട് ഇതിനായി മൂന്നു ടീമുകലായി തിരിഞ്ഞ് വ്യാഴാഴ്ച രാത്രി തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും. ചോദ്യം ചെയ്യലിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സധിച്ചു. നാളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കും. ഇതിനു ശേഷം അറസ്റ്റിൽ തീരുമനാനമെടുക്കുമെന്നും കോട്ടയം എസ് പി വ്യക്തമാക്കി. 
 
നാളെ അറസ്റ്റുണ്ടാകും എന്ന സൂചന നൽകി ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ ഐ ജി നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം രണ്ടാം ദിനവും ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്ത് വിട്ടയച്ചതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സമരക്കാർ പന്തം കൊളുത്തി പ്രതിഷേധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article