തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (16:11 IST)
തിരുവനന്തപുരത്ത് ട്രാഫിക് പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.

യൂണിവേഴ്സി‌റ്റി കോളേജ് വിദ്യാർഥികളായ അഖിൽ, ഹൈദർ, ആരോമൽ എന്നീ പിടിയിലായത്. ഇവരെ ഇന്ന്‌ തന്നെ റിമാന്‍ഡ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് വച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകരെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പൊലീസുകാരെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ കന്റോൺമെന്റ് പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്.

പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊലീസ് കാര്യക്ഷമമായ അന്വേഷണത്തിന് തയ്യാറായത്.

ട്രാഫിക് നിയമം ലംഘിച്ച് യു-ടേണ്‍ എടുത്ത ബൈക്ക് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് കൈയേറ്റവും സംഘര്‍ഷവുമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article