കരിപ്പൂർ വിമാനത്താവളം: കഴിഞ്ഞ ഒൻപതു വർഷത്തിനിടെ നാല് അപകടങ്ങൾ

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (07:38 IST)
കഴിഞ്ഞ ഒൻപതുവർഷത്തിനിടയിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായത് നാല് അപകടങ്ങൾ. എന്നാൽ ഇതിന് മുൻപ് നടന്ന അപകടങ്ങളിൽ ഒന്നിലും ആളപായമോ പരിക്കോ ഉണ്ടായിരുന്നില്ല. ഇവയിൽ രണ്ട് അപകടങ്ങൾ താരതമ്യേന ചെറിയവയുമായിരുന്നു.
 
2012 ഏപ്രിൽ 30-ന് കരിപ്പൂരിൽനിന്ന് പറന്നുയർന്ന കോഴിക്കോട്-ദുബായ് വിമാനത്തിൽ പക്ഷിയിടിച്ച് വലത്തെ എൻജിൻ തകർന്നിരുന്നു. എന്നാൽ അന്ന് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.2017 ഓഗസ്റ്റ് നാലിന് ചെന്നൈയിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ അരികിൽ വിളക്കുകൾ തകർത്ത് വന്നിറങ്ങിയെങ്കിലും ദുരന്തം ഒഴിവായി. മഴമൂലമുള്ള വെളിച്ചക്കുറവും പ്രതലത്തിന്റെ മിനുസവുമായിരുന്നു അന്ന് അപകടത്തിന് കാരണമായത്.
 
2019 ജൂൺ 21-ന് അബുദാബി കോഴിക്കോട് വിമാനം റൺവേയിൽനിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചിരുന്നു. 2019 ഡിസംബർ 24ന് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയർപൊട്ടി അപകടമുണ്ടായെങ്കിലും അന്നും ആളപായമോ പരിക്കോ ഉണ്ടായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article