പെരുമ്പാമ്പിനെ കറിവെച്ചു കഴിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

Webdunia
ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (17:24 IST)
പെരുമ്പാമ്പിനെ കൊന്ന്‌ കറിവെച്ചു കഴിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. കക്കറ കടുകാരം വയലിങ്കന്‍ രവീന്ദ്രന്‍ (42), പുതുക്കുളം ബാബു(44) എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റു നാലുപേര്‍ ഓടി രക്ഷപെട്ടു.

കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം നടന്നത്. കുറച്ചു പേര്‍ സംഘം ചേര്‍ന്ന് പെരുമ്പാമ്പിനെ കൊന്ന്‌ കറിവെക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ വനം വകുപ്പ് പരിശോധന നടത്തുകയായിരുന്നു. ഒരു കിലോയിലധികം പാകം ചെയ്‌ത ഇറച്ചിയും, നെയ്യും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും റേഞ്ച്‌ ഓഫീസര്‍ എന്‍പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.

സംഘത്തിലുണ്ടായിരുന്ന ഗിരീഷാണ്‌ പാമ്പിനെ പിടികൂടിയതെന്നും പാമ്പിന്‌ ആറരകിലോയോളം തൂക്കമുണ്ടായിരുന്നുവെന്നുമാണ്‌ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.