മൂന്നാര്‍ ഉന്നതതലയോഗത്തില്‍ വനംവകുപ്പ് പങ്കെടുക്കില്ല

തിങ്കള്‍, 28 ജൂലൈ 2014 (19:39 IST)
മൂന്നാര്‍ ഉന്നതതലയോഗത്തില്‍ വനംവകുപ്പ് പങ്കെടുക്കില്ല. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വിശദീകരണം. 
 
എന്നാല്‍ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍വിദഗ്ധ നിയമോപദേശം തേടുക മാത്രമാണ് നാളത്തെ യോഗത്തിന്‍റെ ലക്ഷ്യമെന്ന് റവന്യുമന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു . 
 
മൂന്നാറില്‍ കൂടുതല്‍പരിശോധന ഉള്‍പ്പെടെ ആവശ്യമെങ്കില്‍ വനംവകുപ്പിന്‍റെ ഉള്‍പ്പെടെ യോഗം മുഖ്യമന്ത്രി വിളിക്കുമെന്നും റവന്യുമന്ത്രി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക