ട്രാഫിക് സിഗ്നല്‍ മറിഞ്ഞു വീണു;വന്‍ അപകടത്തില്‍ നിന്നും റൊണാള്‍ഡീഞ്ഞോ രക്ഷപ്പെട്ടു

Webdunia
തിങ്കള്‍, 25 ജനുവരി 2016 (12:32 IST)
പ്രശസ്ത ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പരിപാടിയ്ക്കുശേഷം മടങ്ങുമ്പോള്‍ സ്ക്കൂളിനു മുന്നിലെ തകരാറിലായ ട്രാഫിക് സിഗ്നല്‍, റൊണാള്‍ഡീഞ്ഞോ കയറിയ കാറിനു മുന്നിലേക്ക് പൊട്ടിവീഴുകയായിരുന്നു.

ഇന്നലെയായിരുന്നു റൊണാള്‍ഡീഞ്ഞോ കോഴിക്കൊട് എത്തിയത്. അദ്ദേഹത്തെ കാണാനായി നിരവധി ആരാധകരാണ് നടക്കാവില്‍ എത്തിയിരുന്നത്. ഇവരുടെ തിരക്കിനെ തുടര്‍ന്നായിരുന്നു ട്രാഫിക് സിഗ്നല്‍ മറിഞ്ഞു വീണത്.