ഫോബ്‌സ് മാഗസിന്‍ അതിസമ്പന്നരുടെ പട്ടികയില്‍ ഏഴു മലയാളികളും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഒക്‌ടോബര്‍ 2024 (20:55 IST)
ഈ വര്‍ഷത്തെ അതിസമ്പന്നരുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ ഏഴു മലയാളികളാണ് ഇടം നേടിയത്. 100 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ഒന്നാം സ്ഥാനം എല്ലാതവണത്തെയും പോലെ മുകേഷ് അംബാനിയാണ്. ഇത്തവണ ലുലു ഗ്രൂപ്പിന്റെ എം എ യൂസഫലിയെ പിന്നിലാക്കി മുത്തൂറ്റ് ഫിനാന്‍സ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയ മലയാളി. പട്ടികയില്‍ 37ാം സ്ഥാനമാണ് മുത്തൂറ്റ് ഫിനാന്‍സിന്റേത്. 7.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 39 സംസ്ഥാനത്തുള്ള എം എ യൂസഫലിയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 
 
കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ടി.എസ് കല്യാണരാമന്‍ പട്ടികയില്‍ അറുപതാം സ്ഥാനത്തുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ്‌ഗോപാലകൃഷ്ണന്‍, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജോയ് ആലുക്കാസ് എന്നിവരാണ് പട്ടികയില്‍ ഉള്ള മറ്റു മലയാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article