കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ തീരുമാനം

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (09:33 IST)
പ്രളയക്കെടുതിയില്‍ കൂടുതല്‍ ദുരിതംവിതച്ച കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. എന്നാല്‍ ദുരിതം ഇത്രയൊക്കെ നാശം വിതച്ചിട്ടും നിരവധിയാളുകൾ ഇപ്പോഴും വീടു വിട്ട് വരാൻ തയ്യാറാകുന്നില്ല. ഇത്തരത്തിൽ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാനാണ് തീരുമാനം. 
 
ബോട്ടുകളില്‍ കുട്ടനാട്ടിലുള്ള അവസാനത്തെ ആളെയും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിക്കാനാണ് തീരുമാനം. വരാന്‍ വിസമ്മതിക്കുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കും. ആളുകളുടെ ജീവനാണ് വലുതെന്ന നിഗമനത്തിലാണ് സർക്കാരും രക്ഷാപ്രവർത്തകരും.
 
ആളുകളെ നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കഴിഞ്ഞാല്‍ രണ്ടാംഘട്ടം വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമാക്കുക എന്നതാണ്. ഇതിനായി ജംഗാറുകള്‍ ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കും. മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍