പ്രളയക്കെടുതി; വാഗ്ദാനം 450 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ‘നിധി‘ ആശ്വാസമാകുന്നു

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (08:41 IST)
ഇന്നുവരെ കണ്ട ഏറ്റവും വലിയ പ്രളയദുരന്തമാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളം അറിഞ്ഞുകൊണ്ടിരിക്കുന്നത്. മരണത്തിൽ നിന്നുമുള്ള തിരിച്ചുവരവായിരുന്നു പലർക്കും. പ്രളയദുരന്തം കവർന്നെടുത്തത് പലരുടെയും ജീവനും ജീവിക്കാനുള്ള മാർഗവുമായിരുന്നു. 
 
പ്രളയത്തിൽ നഷ്ടപ്പെട്ട സ്വത്തുവിവരങ്ങളുടെ പൂർണമായ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിയോളം രൂപയാണെന്ന് കണക്കുകൾ. 
 
ഇതിൽ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വിവിധ സംസ്ഥാനസർക്കാരുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക.  
 
സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയിൽ ഇതും ഉൾപ്പെടും. ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍