നിക്കിനെ ജീവിത പങ്കാളിയാക്കുന്നതിനെക്കുറിച്ച് പ്രിയങ്ക ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. നിക്കിന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ മധുരവിതരണവും നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.