കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി ടാറ്റ

വെള്ളി, 14 ഓഗസ്റ്റ് 2020 (10:09 IST)
സംസ്ഥാനത്ത് ആദ്യ കൊവിഡ് കെയർ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി. ടാറ്റ. അഞ്ചേക്കർ ഭൂമിയിൽ 541 പേരെ കിടത്തി ചികിത്സിയ്ക്കാൻ സൗകര്യമുള്ള ആശുപത്രിയാണ് പൂർത്തിയായിരിയ്ക്കുന്നത്. ആശുപത്രി കൈമാറാൻ സജ്ജമാണെന്ന് ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഏപ്രിൽ 11 ആരംഭിച്ച് 124 ദിവസംകൊണ്ടാണ് ആശുപത്രി നിർമ്മാണം പൂർത്തിയാക്കിയത്. 
 
60 കൊടി രൂപയാണ് ഇതിനായി ചിലവ്. 128 പ്രത്യേക യൂണിറ്റുകളീലായാണ് ആശുപത്രിയുടെ നിർമ്മാണം. ഓരോ യൂണിറ്റുകളിലും 2 എസി, 5 ഫാൻ. പ്രത്യേകം ശുചിമുറികൾ, വായു ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന ഡക്ട് എസി എസിവ സജ്ജികരിച്ചിട്ടുണ്ട്. 30 വർഷം വരെ കേടുപാടുകൾ കൂടാതെ ഉപയോഗിയ്ക്കാം എന്നതിനാൽ കാസർഗോഡ് ജില്ലയിലെ ചികിത്സാ പരിമിതിയ്ക്ക് വലിയ അളവിൽ പരിഹാരം കാണാൻ ഈ ആശുപത്രിയ്ക്കാകും. അറ്റകുറ്റപ്പണികൾ നടത്തിയാൽ 50 വർഷം വരെ ഈ യൂണിറ്റുകൾ ഉപയോഗപ്പെടുത്താനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍