കരിപ്പൂരിൽ രക്ഷാദൗത്യത്തിന് പോയ അഗ്നിരക്ഷാ സേന ജീവനക്കാർക്ക് കൊവിഡ്

വെള്ളി, 14 ഓഗസ്റ്റ് 2020 (08:26 IST)
കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടകര, സൗത്ത്​കൊടുവള്ളി സ്വദേശികള്‍ക്കാണ് വ്യാഴാഴ്ച മീഞ്ചന്ത ആർട്ട്സ് കോളേജിൽ നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തിയത്. ഇരുവരെയും എൻഐ‌ടി ഫസ്റ്റ്‌ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് മാറ്റി.  
 
മീഞ്ചന്ത യൂണിറ്റിലെ ഒൻപതുപേരാണ് രക്ഷാ പ്രവർത്തനത്തിൽ ഭാഗമായത്.  ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് വിമാനത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി ആളുകളെ പുറത്തെടുക്കാൻ നേതൃത്വം നൽകിയ രണ്ടുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത ഫയർ ആൻഡ് റെസ്ക്യു ജീവനക്കാരെ പ്രത്യേക സൗകര്യമൊരുക്കി ക്വാറന്റിനിൽ പാർപ്പിച്ചിരുന്നു. മറ്റു ഉദ്യോഗസ്ഥരുമായി ഇവർക്ക് സമ്പർക്കം ഉണ്ടായിട്ടില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍