നെഞ്ചെരിച്ചിൽ കാരണം പൊറുതിമുട്ടിയോ ? ഇതാ ചില നാട്ടുവിദ്യകൾ !

വ്യാഴം, 13 ഓഗസ്റ്റ് 2020 (14:57 IST)
പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍. വയറിലെ ആസിഡ് ഉല്‍പാദനം അമിതമാകുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. അസിഡിറ്റിയുണ്ടാക്കുന്നതില്‍ മസാലയും എരിവും കലര്‍ന്ന ഭക്ഷണങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഇവ നിയന്ത്രിയ്‌ക്കേണ്ടതും അത്യാവശ്യമാണ്‍. ഇതിനെല്ലാത്തിനും പുറമെ നമ്മുടെ ജീവിതശൈലികളും അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.
 
ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് അസിഡിറ്റിയ്ക്കുള്ള ഉത്തമ പരിഹാരമാണ്. വയറ്റിലെ പല പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന യൂനാനി മരുന്നാണ് ഏലയ്ക്ക. ഇത് ആസിഡ് ഉല്‍പാദനത്തെ തടയുകയും വയറിന്റെ ഉള്ളിലെ ആവരണത്തെ തണുപ്പിക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിലിനുള്ള മറ്റൊരു ഔഷധമാണ് തേന്‍. ഇതിന്റെ കൊഴുത്ത സ്വഭാവം ഈസോഫോഗസില്‍ കൂടുതല്‍ സമയം നില നില്‍ക്കുകയും മ്യൂകസ് പാളിയ്ക്കും ആവരണം തീര്‍ത്തു സംരക്ഷണം നല്‍കുകയും ചെയ്യും. 
 
വയറ്റിലെ അസിഡിറ്റി മാറ്റി ആല്‍ക്കലൈന്‍ സ്വഭാവം നല്‍കാന്‍ കഴിവുള്ള മറ്റൊന്നാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കും. ചൂടുള്ള പാല്‍ കുടിയ്ക്കുന്നത് അസിഡിറ്റി ഉണ്ടാകാന്‍ കാരണമാണ്‍. എന്നാല്‍ തണുത്ത പാല്‍ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ഇതിലെ കാല്‍സ്യം വയറ്റിലെ ആസിഡിനെ വലിച്ചെടുക്കും, കൂടുതല്‍ ആസിഡ് ഉല്‍പാദിപ്പിയ്ക്കുന്നതു തടയും. കൂടാതെ, ജീരകം അല്‍പം വായിലിട്ടു ചവച്ചരയ്ക്കുന്നത് വയറ്റിലെ അസിഡിറ്റിയ്ക്കുന്ന നല്ലൊരു പരിഹാരമാണ്. ജീരകം ചേര്‍ത്ത വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.
 
പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും. ഇത് വയറിന് കൂളിംഗ് ഇഫക്ടു നല്‍കും.നല്ലപോലെ പഴുത്ത പഴം കഴിയ്ക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയിലെ പൊട്ടാസ്യം ആസിഡ് ഉല്‍പാദനം കുറയ്ക്കും. തുളസിയില ചവച്ചരച്ചു കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ഗാസ്ട്രിക് ആസിഡ് ഉല്‍പാദനം കുറയ്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍