തിരുവനന്തപുരം: യുഎഇ കോൺസലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് ഒരുലക്ഷം ഡോളർ സ്വരൂപിച്ചതായി. വിവരം. ബാങ്ക് ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം എൻഐഎയോട് വെളിപെടുത്തിയതായാണ് റിപ്പോർട്ടുകൾ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനി ഉന്നതാനാണ് ഈ ഇടപാടിന് ഇടനിലക്കാരനായത് എന്നും റിപ്പോർട്ടുകളുണ്ട്.
കമ്പനി ലൈഫ് മിഷന് കീഴിൽ പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്ത സമയത്ത് സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ കോൺസലേറ്റിന്റെ അക്കൗണ്ടിൽനിന്നും കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് 5.25 കൊടി രൂപ ട്രാൻഫർ ചെയ്താണ് പണം ഡോളറാക്കി മാറ്റിയത്. തന്നെ ഭീഷണിപ്പെടുത്തി നിയാപരമല്ലാത്ത മാർഗത്തിലൂടെയാണ് പണം ഡോളറാക്കി മാറ്റിയത് എന്ന് ബാങ്ക് ഉദ്യോഗസ്ഥൻ മൊഴി നൽകിയതായാണ് വിവരം.