എല്ലാം അവസാനിപ്പിച്ചിട്ടും തനിക്ക് നേരെ സൈബർ അക്രമണം, ചാരിറ്റി പ്രവർത്തനം വീണ്ടും തുടങ്ങുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ

Webdunia
ശനി, 2 മെയ് 2020 (12:01 IST)
അപവാദപ്രചരണങ്ങളെ തുടർന്ന് എല്ലാം അവസാനിപ്പിച്ചിട്ടും തനിക്കെതിരായ സൈബർ ആക്രമണം അവസാനിക്കുന്നില്ലെന്നും അതിനാൽ  ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും ഫിറോസ് കുന്നംപറമ്പിൽ.നേരത്തെ ഫേസ്ബുക്ക് വഴി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.ഇതിനെ തുടർന്നാണ് 2019 ഡിസംബറിൽ ഫിറോസ് കുന്നം‌പറമ്പിൽ ഫേസ്‌ബുക്ക് വഴി തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്.
 
സമൂഹത്തിന് നല്ലത് ചെയ്യാൻ മാത്രമാണ് ശ്രമിച്ചതെന്നും എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ താങ്ങാൻ പാകത്തിലുള്ളതല്ലെന്നും നിരന്തരമായ അപവാദപ്രചരണങ്ങൾ തുടരുന്നതിനാൽ ആരും സഹായം അഭ്യർത്ഥിക്കരുതെന്നുമായിരുന്നു അന്ന് ഫിറോസ് പറഞ്ഞത്.
 
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
നമുക്ക് തുടങ്ങാം.
കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും,ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല.
 
 അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ് നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം.
NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ ബന്ധപ്പെടു പരാതി നൽകൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article