പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ഇതുവരെ മരിച്ചത് 113 പേര്‍. മുഖ്യകരാറുകാരനും സഹോദരനും ഉള്‍പ്പെടെ ചൊവ്വാഴ്ച നാലുപേരാണ് മരിച്ചത്. കരാറുകാരിലൊരാളായ ശാന്തിനിവാസില്‍ സുരേന്ദ്രന്‍ (67), സഹോദരന്‍ കഴക്കൂട്ടം കരിയില്‍ പണയില്‍വീട്ടില്‍ സത്യന്‍ (55) എന്നിവരും ഇന്നലെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കൊല്ലം വലിയചിറ ഹരിനന്ദനത്തില്‍ ശകുന്തളയുടെ മകന്‍ ശബരി (14), കൊല്ലം വാളത്തുംഗല്‍ കല്ലുംകുളത്തുവീട്ടില്‍ മണികണ്ഠന്‍ (40) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.
സുരേന്ദ്രന്റെയും സംഘത്തിന്റെയും കമ്പപ്പുര പരവൂര്‍ അപകടത്തില്‍ പൊട്ടിത്തെറിച്ചിരുന്നു. കമ്പപ്പുരയില്‍ ആയിരുന്ന സുരേന്ദ്രന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വന്‍കുടലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയ സുരേന്ദ്രന്റെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു.