അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തില്‍ ഫയര്‍ ഫോഴ്‌സ് വാഹനം ഉപയോഗിച്ച സംഭവത്തില്‍ 6 പേരെ ഫയര്‍ ഫോഴ്‌സ് ഡിജിപി ജേക്കബ് തോമസ് സസ്‌പെന്റ് ചെയ്തു.
അടൂര്‍ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടി. ഗോപകുമാര്‍, ബി യേശുദാസന്‍, പി.ടി. ദിലീപ്, എസ്. സോമരാജന്‍, എന്‍. രാജേഷ്, കെ.ശ്യാംകുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ ഫോഴ്‌സ് ഡിജിപിയുടെ നടപടി. റിപ്പോര്‍ട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒരുക്കേണ്ട വാഹനം ദുരുപയോഗം ചെയ്തുവെന്നും വാഹനത്തില്‍ വിദ്യാര്‍ത്ഥികള്‍ കയറിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചയെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.