എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:39 IST)
എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. കാര്‍ഡിയാക് ഐ സി യുവിലാണ് തീ പിടുത്തമുണ്ടായത്. രാത്രി ഏഴുമണിയോടെയാണ് തീ പിടുത്തമുണ്ടായത്. എന്നാല്‍, ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ആര്‍ക്കും പരുക്കേറ്റില്ല.
 
എ സിയില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട് തീ പിടുത്തത്തിന് കാരണമായെന്നാണ് സംശയിക്കുന്നത്. ക്ലബ് രോഡ് അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ സാബു തോമസിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Article