കൊവിഡ് മരണം: ബിപിഎൽ കുടുംബങ്ങൾക്ക് മാസം 5,000 രൂപ: ധനസഹായം മൂന്ന് വർഷക്കാലത്തേക്ക്

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (23:25 IST)
കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോ‌ഗത്തിൽ തീരുമാനം. പ്രതിമാസം 5000 രൂപ വീതം കുടുംബാംഗങ്ങൾക്ക് മൂന്ന് വർഷ‌ക്കാലം ധനസഹായം നൽകാനാണ് തീരുമാനം.
 
മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭ്യമാകും.
 
ഒറ്റപേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്ക് കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും.  അപേക്ഷ സമർപ്പിച്ച് 30 പ്രവർത്തി ദിവസത്തിനകം ആനുകൂല്യം നൽകണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍