സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.വരുന്ന നാലു ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ പൊലീസും ഫയര്‍ ഫോഴ്സും ജാഗ്രത പാലിക്കണമെന്നു കലക്ടർമാരുടെ യോഗത്തിൽ റവന്യൂമന്ത്രി നിർദേശിച്ചു.
ഓറഞ്ച് അലര്‍ട്ടുകള്‍ നിലനില്‍ക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിൽ ദുരന്തനിവാരണ സേനകളുടെ ഓരോ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന ജില്ലകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധ സേന, സിവില്‍ ഡിഫൻസ് പ്രവർത്തകരെ നിർത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള ഓറഞ്ച് ബുക്ക് 2021 ലെ എസ്ഒപി പ്രകാരം നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദേശംകെഎസ്‌ഇബി, ജലസേചന വകുപ്പുകള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മുന്‍കൂട്ടി മാറ്റി പാര്‍പ്പിക്കുന്നതിനടക്കമുള്ള നടപടികൾ ആരംഭിച്ചു.ആവശ്യെമെങ്കിൽ മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിക്കാനും ജില്ല ഭരണകൂടങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്.