യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, സ്വാസികയ്ക്കും ബീന ആന്റണിക്കുമെതിരെ കേസ്

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (08:45 IST)
Swasika, Beena antony
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവായ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി.
 
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാം പ്രതിയും ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതായാണ് പരാതിയില്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article