അച്ഛന് മക്കളുടെ അടിയേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം ഒട്ടകത്തലമേട് പേരയില്‍ വീട്ടില്‍ അപ്പുകൃഷ്ണപിള്ള(65)യാണ്, മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മക്കളായ ഗിരീഷ്(30), അജീഷ്(28) എന്നിവരെ പോലീസ് കൊലപാതകത്തില്‍ അറസ്റ്റു ചെയ്തു.
എന്നാല്‍ ഇയാള്‍ മദ്യലഹരിയില്‍ തലയിടിച്ചു വീണ് മരിച്ചതാണെന്നാണെന്നാണ് മക്കള്‍ പറയുന്നത്. ഭാര്യയോട് പിണങ്ങി ഇയാള്‍ ഒറ്റയ്ക്ക് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഓണത്തിന്റെ പിറ്റേന്ന് താന്‍ വളര്‍ത്തുന്ന കോഴികളെ മക്കള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ്, അപ്പുകൃഷ്ണപിള്ള മക്കളോട് വഴക്കിട്ടത്.
വഴക്കിനിടയില്‍ ഒരു മകന് വിറകെടുത്ത് ഇയാളുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും അച്ഛന് മരിച്ചതറിഞ്ഞ് മക്കള്‍ ആരുമറിയാതെ മറവ് ചെയ്യാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ ഇതിനകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണത്തില്‍ മക്ക്ളാണ് കൊന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.