കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ശിഥിലീകരണം ഉണ്ടാകരുതെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സിപിഎമ്മില്‍ വിഎസ്- പിണറായി പോര് മറനീക്കി പുറത്തുവന്ന പശ്ചാത്തലത്തിലാണ് പന്ന്യന്റെ പ്രസ്താവന.
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ശിഥിലീകരണം ഉണ്ടാകരുതെന്നാണു സിപിഐയുടെ നിലപാട്. ഇത് ഇടതുപക്ഷത്തിന് പൊതുവില്‍ ദോഷം ചെയ്യും പന്ന്യന്‍ പറഞ്ഞു. സിപിഎമ്മിലെ പ്രശ്നങ്ങള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമാണെന്നും. അതു പരിഹരിക്കാനുള്ള കരുത്ത് സിപിഎം നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎസിനെ സിപിഎം പുറത്താക്കിയാല്‍ സിപിഐ എടുക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്ല കമ്യൂണിസ്റ്റാണെന്നും ഇത്തരത്തില്‍ ചിന്തിക്കുന്നതു പോലും ശരിയല്ലെന്നുമാണ് പന്ന്യന്‍ പറഞ്ഞത്.