ഫാക്ട്‌ പുനരുദ്ധാരണ പാക്കേജ്‌ കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തില്ല

Webdunia
ചൊവ്വ, 13 മെയ് 2014 (18:56 IST)
ഫാക്ട്‌ പ്രതിസന്ധി മറികടക്കുന്നതിനുള്ള അടിയന്തിര പുനരുദ്ധാരണ പാക്കേജ്‌ കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി കിട്ടാത്തതിനാലാണ്‌ ചര്‍ച്ച ചെയ്യാത്തതെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

991 കോടിയുടെ അടിയന്തിര പാക്കേജ്‌ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യ മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാതിരുന്നതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് ഫാക്ട് നന്നാകില്ലെന്നുറപ്പായി.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി വിഷയം ചര്‍ച്ചക്കെടുക്കാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാക്കേജിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ സാധിക്കതെ വന്നത് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.