തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: നാലുമരണം

സിആര്‍ രവിചന്ദ്രന്‍
ശനി, 1 ജനുവരി 2022 (14:50 IST)
തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു.നാദപ്പട്ടിക്കടുത്തുള്ള കലത്തൂര്‍ വില്ലേജിലെ പടക്കനിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നുരാവിലെ എട്ടരയോടെയാണ് സ്‌ഫോടനം നടന്നത്. പത്തോളം പേരാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. വലിയ ഉച്ചത്തില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. എസ് കുമാര്‍(38), പി പെരിയസാമി(65) എസ് വീരകുമാര്‍, എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article