പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു കൊച്ചുകുഞ്ഞ്. ദുബായില്‍ നിന്ന് ഇന്നലെയാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ദുബായില്‍ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.