ഷാപ്പിലെ രുചി ഇനി നുകരാനാകില്ല, കള്ള് മാത്രം വിൽ‌പ്പന നടത്തിയാൽ മതിയെന്ന് എക്സൈസ്

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (11:18 IST)
നിലമ്പുർ‍: കള്ളിനേക്കളേറെ ഷാപ്പുകൾ അറിയപ്പെടുന്നത് നല്ല നാടൻ ഭക്ഷണത്തിന്റെ പേരിലാണ്. നമ്മൾ മറന്നു പോയ നല്ല നാടൻ വിഭവങ്ങൾ ഇപ്പോഴും സുലഭമായി ലഭിക്കുന്ന ഒരിടമാണ് കള്ള് ഷപ്പുകൾ. എന്നാൽ കള്ളു ഷാപ്പുകളിൽ ഇനി ഭക്ഷണം വിളമ്പേണ്ട എന്ന തീരുമാനത്തിലാണ് എക്സൈസ് വകുപ്പ് .
 
നിലമ്പൂർ എക്സൈസ് അധികൃതർ വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലമ്പൂർ പരിധിയിൽ ക്ലാസിൽ കള്ള് കൊണ്ടുബന്ന വിദ്യാത്ഥിയെ സ്കൂൾ അധികൃതർ പിടികൂടിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി എന്നാണ് സൂചന. 
 
എന്നാൽ സംസ്ഥാനത്തെ മറ്റിടങ്ങളിലെ ഷാപ്പുകളിൽ ഭക്ഷണം വി‌ൽപ്പന നടത്തുന്ന കാര്യത്തിൽ പുതിഒയ തീ‍രുമാനം ബാധകമാകുമോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ സംസ്ഥാനത്തുടനീലമുള്ള ഷാപ്പുകളിൽ ഷാപ്പ് വിഭവങ്ങൾ വി‌ൽപ്പന നടത്തുന്നുണ്ട്. പല ഷാപ്പുകളും അറിയപ്പെടുന്നത് തന്നെ അവിടുത്തെ രുചിയുടെ പെരുമയിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article