ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഡിസം‌ബര്‍ 2023 (12:43 IST)
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗൂരുവായൂര്‍ ദേവസ്വത്തിലെ പാര്‍ട്ട്ടൈം സ്വീപ്പര്‍ (കാറ്റഗറി നമ്പര്‍: 23/2022), കൂടല്‍മാണിക്യം ദേവസ്വത്തിലെ പ്യൂണ്‍ (കാറ്റഗറി നമ്പര്‍: 16/2023), കഴകം (കാറ്റഗറി നമ്പര്‍: 17/2023) എന്നീ തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 17 നു രാവിലെ 10.30 മുതല്‍ 12.15 വരെ തൃശൂര്‍ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഈ തസ്തികകളുടെ  ഒ.എം.ആര്‍ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളില്‍) ഉദ്യോഗാര്‍ഥികള്‍, അവര്‍ക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ പരീക്ഷാ തീയതിക്ക് ഏഴു ദിവസം മുന്‍പ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ ഇ-മെയില്‍ മുഖാന്തിരം അറിയിക്കണമെന്നു സെക്രട്ടറി അറിയിച്ചു.
 
പരീക്ഷയുടെ ഹാള്‍ടിക്കറ്റ് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന (എഴുതുവാന്‍ ബുദ്ധിമുട്ടുണ്ട്) എന്ന് കാണിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിനു വേണ്ടി പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ഡി.ആര്‍.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in)സന്ദര്‍ശിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article