ഇത്തവണത്തെ പത്താം ക്ലാസിലെ ഓണപ്പരീക്ഷ എഴുതാനിരുന്ന 40 കുട്ടികള്‍ക്ക് ആകെ ലഭിച്ചത് നാലു ചോദ്യപേപ്പര്‍! മാവേലിക്കര ഡി.ഇ.ഒ യുടെ കീഴിലുള്ള സ്കൂളിലാണ് സംഭവം അരങ്ങേറിയത്.
ചോദ്യപേപ്പര്‍ അച്ചടി പൂര്‍ത്തിയാവാത്തതാണു ഇതിനു കാരണം എന്നാണു റിപ്പോര്‍ട്ട്. ഇതുപോലെ തന്നെ മിക്ക ജില്ലകളിലും ചോദ്യ പേപ്പര്‍ ക്ഷാമമുണ്ടെന്നും ചില സ്കൂളുകളില്‍ അദ്ധ്യാപകര്‍ തന്നെ ഫോട്ടോകോപ്പി എടുത്താണു ചോദ്യപേപ്പര്‍ ക്ഷാമം പരിഹരിച്ചത്.
കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ വഴിയായിരുന്നു ഇതുവരെ പത്താം ക്ലാസുകളിലേക്കുള്ള ചോദ്യ പേപ്പര്‍ അച്ചടിയുടെ ചിലവ് ലഭിച്ചിരുന്നത്. ഇത്തവണ ഈ പണം ലഭിച്ചില്ല. അവസാനം ജില്ലകള്‍ തന്നെ ഈ പണം കണ്ടെത്തണം എന്നുവന്നപ്പോള്‍ ഡി.പി.ഐ ആണ് അവസാന നിമിഷം പണം നല്‍കിയത്. എങ്കിലും ഇതു സംബന്ധിച്ച തര്‍ക്കം അച്ചടി വൈകിപ്പിക്കുകയും ചെയ്തു.