അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ എയിംസിലെ വനിതാ ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 മെയ് 2023 (09:27 IST)
അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ എയിംസിലെ വനിതാ ഡോക്ടര്‍ മരിച്ചു. ഇടുക്കി അടിമാലി സ്വദേശിനി ഡോക്ടര്‍ ലക്ഷ്മി വിജയന്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ലക്ഷ്മിയെ അമൃതയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 5:00 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം 
 
മൂന്നാം നിലയില്‍ അഡ്മിറ്റ് ആയിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലക്ഷ്മിക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article