പ്രതികളായ ആന്റണിയും ലിജോയും അടക്കം മൂന്ന് പേര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് സി ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. പ്രതികള്‍ പൊലീസിനു നേരെ വടിവാള്‍ വീശി. ഇതോടെ പ്രാണരക്ഷാര്‍ത്ഥം സി ഐ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നു.