ഭാര്യയെ വെട്ടിക്കൊന്ന ശേഷം അന്യസംസ്ഥാനതൊഴിലാളിയായ ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

ശനി, 8 ഓഗസ്റ്റ് 2020 (15:02 IST)
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒഡീഷ സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു. പെരുമ്പാവൂര്‍ ഓടകാലി നൂലേലിയില്‍ പള്ളിപ്പടിയില്‍  ഇവര്‍  താമസിച്ചിരുന്ന മുറിയിലാണ്  സംഭവം.
 
ഭാര്യ സിലക്കാര പ്രഥാന്‍  ആണ് വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവായ വിഷ്ണുക്കാര പ്രഥാന്‍  മുറിയിലെ ജനാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.  പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍