എറണാകുളത്ത് കോടതിക്ക് മുകളില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

Webdunia
ശനി, 20 ജൂണ്‍ 2015 (15:59 IST)
എറണാകുളത്ത് കോടതിക്ക് മുകളില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. എറണാകുളം സി ജെ എം കോടതിക്കു മുകളില്‍ കയറിയ യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനുയയശ്രമങ്ങള്‍ക്ക് ഒടുവില്‍ ഇയാളെ താഴെയിറക്കി.
 
പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും അനുനയ ശ്രമങ്ങള്‍ക്കിടെ ഇദ്ദേഹം താലുക്ക് ഓഫീസിന് മുകളിലേക്കും കയറി ഭീഷണി മുഴക്കി. അനുനയ ശ്രമം തുടരുന്നതിനിടെ ഇയാള്‍ ഓടുകളും കല്ലും പൊലീസിന് നേരെ എറിഞ്ഞു.
 
ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ആതമഹത്യാശ്രമം നടത്തിയ യുവാവ് അന്യസംസ്ഥാനക്കാരനാണെന്ന് കരുതുന്നു.