കൈക്കൂലി : ഇ.പി.എഫ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവ് ശിക്ഷ

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:41 IST)
എറണാകുളം : കൈക്കൂലി കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ കോടതി ഇ.പി.എഫ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചു. എറണാകുളം സബ് റീജിയണൽ ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ വി.പി.അബ്ദുൽ ലത്തീഫിനാണ് കോടതി മൂന്നു വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
 
കൊച്ചിയിയിലുള്ള ഒരു ആശുപത്രി മറ്റൊരു ആശുപത്രി ഗ്രൂപ്പിന് വിൽക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ പി.എഫ് സെറ്റിൽമെന്റ് നടത്താൻ ഒരു ലക്ഷം രൂപ ആവശ്യമേറ്റു. 2013 ലായിരുന്നു സംഭവം. കൈക്കൂലി നൽകിയില്ലെങ്കിൽ കൈമാറ്റം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ഉടമ പരാതി നൽകുകയും ചെയ്തു.
 
ഇതിനൊപ്പം ഇയാളെ കൈക്കൂലി സംബന്ധിച്ച് കെണിയൊരുക്കുകയും ചെയ്തു. ഇയാൾ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ പിടികൂടുകയും ചെയ്തു. എന്നാൽ ഇതിനിടെ പരാതിക്കാരനായ ആശുപത്രി ഉടമ ഇടയ്ക്ക് കൂറുമാറി. എങ്കിലും സാഹചര്യ തെളിവുകൾ പരിഗണിച്ചു സി.ബി.ഐ കോടതി ജഡ്ജി കെ.കമനീസ് ശിക്ഷ വിധിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article