ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട ഇപി ജയരാജൻ മന്ത്രിസ്‌ഥാനം രാജിവെച്ചു. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിഷയത്തില്‍ തീരുമാനമായത്.
ബന്ധുനിയമന വിഷയത്തിൽ കടുത്ത വിമർശനമുയർന്നതിന്റെ പശ്ചാത്തലത്തിൽ ജയരാജനോട് രാജിവയ്ക്കാൻ സംസ്‌ഥാന സെക്രട്ടറിയേറ്റ് നിർദേശിക്കുകയായിരുന്നു. വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യവും കണക്കിലെടുത്താണ് ഈ തീരുമാനം. യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ജയരാജൻ എകെജി സെന്റർ വിട്ടു.
സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരേ രുക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രാജി. മന്ത്രിമാരായ ടിപി രാമകൃഷ്ണൻ, തോമസ് ഐസക്, എ.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമർശനം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജൻ ചെയ്തതെന്നായിരുന്നു യോഗത്തിലെ വിമർശനം.