‘സ്പീക്കര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ചായ വാങ്ങിക്കൊടുത്തിരുന്ന ആള്‍‘

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (14:09 IST)
സ്പീക്കര്‍ എന്‍ ശക്തനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. കോണ്‍ഗ്രസ് ഓഫീസില്‍ ചായമേടിച്ച് കൊടുത്തിരുന്നയാളാണ് സ്പീക്കര്‍ പദവിയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 
 
നിയസഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്‍റെ കശാപ്പാണെന്നും അഴിമതി അഴിമതി നടത്തുമ്പോള്‍ നിയമസഭയില്‍ രാമനാമം ജപിച്ചിരിക്കാന്‍ കഴിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

സഭയില്‍ ഇത്രയും ചെയ്യാനെ കഴിഞ്ഞുള്ളൂ എന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.