ബാര്‍കോഴ ഇടപാടില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറ്റില്‍ നിന്ന് കേസ് രേഖകള്‍ ശേഖരിച്ചു. ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് നടത്തുക.എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. പ്രാഥമികാന്വേഷണത്തിന് ശേഷമാകും കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
അതിനിടെ ബാര്‍ കോഴ ഇടപാടില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിജു രമേശിന്റെ മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കല്‍ നാല് മണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. കോഴയിടപാടിലെ ഓഡിയോ സിഡി ഹാജരാക്കാന്‍ ബിജു രമേശിന് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാണിക്ക് ബാര്‍ ഉടമകള്‍ കോടികള്‍ കോഴ നല്‍കിയെന്ന് ബിജു രമേശ് മൊഴി നല്‍കിയതായാണ് സൂചന.
മന്ത്രിമാര്‍ക്ക് ഇരുപത് കോടിയോളം രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. ഈ കോഴപ്പണത്തിന്റെ ഉറവിടവും ആദായ നികുതി വകുപ്പ് അന്വേഷിച്ചേക്കും. നേരത്തെ ബാര്‍ കോഴ ഇടപാടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയതായി ബിജു രമേശ് പറഞ്ഞിരുന്നു. അതിനാല്‍ മറ്റ് മന്ത്രിമാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതോടെ കെ എം മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാകുകയാണ്.