ലോഡ് ഷെഡിങ് വേണ്ട, നിരക്ക് കൂട്ടാം; വൈദ്യുതി പ്രതിസന്ധിയില്‍ നിര്‍ണായക തീരുമാനം ഇന്ന്

വെള്ളി, 25 ഓഗസ്റ്റ് 2023 (09:09 IST)
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ഉന്നതതല യോഗം ചേരും. ലോഡ് ഷെഡിങ് വേണോ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും. 
 
ലോഡ് ഷെഡിങ് വേണ്ട എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. നിരക്ക് വര്‍ധനവ് വൈദ്യുതി ബോര്‍ഡിന്റെയും പരിഗണനയിലുണ്ട്. ഓണവും പുതുപ്പള്ളി തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിലപാടെടുത്തത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതാണ് നിരക്ക് വര്‍ധന ആലോചിക്കാന്‍ കാരണം. മഴ കുറഞ്ഞതിനാലാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍