യു ഡി എഫിന്റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങൾക്ക് വലിയ എതിർപ്പുണ്ട്. വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള പെരുമാറ്റം എന്നീ വിഷയങ്ങളോടെ ജനങ്ങൾക്ക് യു ഡി എഫിലുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ്. ഇതിന്റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് കിട്ടിയിരിക്കുന്നതെന്നും ബി ജെ പിക്ക് ഒരു കഷ്ണം പോലും കിട്ടില്ലെന്നും വി എസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം ബഡായി അല്ലാതെ മറ്റൊന്നുമല്ല. കുത്തകകളെ നശിപ്പിക്കുന്നതിന് വേണ്ടി മോഡി ഒരു പദ്ധതി കൊണ്ടു വന്നിരുന്നു. കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തിന്റെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നായിരുന്നു പ്രസ്താവന. എന്നാല്‍, കള്ളപ്പണക്കാര്‍ തങ്ങളുടെ ഇടയിൽ തന്നെയുണ്ടെന്ന് മോഡിയുടെ അനുയായികൾ പറഞ്ഞതോടെ മോഡി പ്രസ്താവന വിഴുങ്ങിയെന്നും അങ്ങനെയുള്ള ആളാണ് മോഡിയെന്നും വി എസ് ചൂണ്ടിക്കാട്ടി