ലോകസഭ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഡിസം‌ബര്‍ 2023 (12:50 IST)
2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, തിരുത്തല്‍, സ്ഥലം മാറി പോയ വോട്ടുകളുടെ ക്രമീകരണം തുടങ്ങിയ അവകാശങ്ങളും ആക്ഷേപങ്ങളും തീര്‍പ്പാക്കുന്നതിനുള്ള സമയം ജനുവരി 12 വരെ വരെ നീട്ടി.
 
തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അധ്യക്ഷനായി.പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ രേഖകള്‍, ഫോട്ടോ തുടങ്ങിയവയില്‍ തിരത്തലുകള്‍ ഉണ്ടെങ്കില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴി ശരിയാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൂടാതെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം ക്രമീകരിക്കുന്ന അപേക്ഷകള്‍ സപ്ലിമെന്ററി വോട്ടര്‍ പട്ടികയായി പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍