കടം പറഞ്ഞെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം, മീൻ വിൽപ്പനക്കാരന് ഒരു കോടി

കെ ആര്‍ അനൂപ്

വെള്ളി, 29 ഡിസം‌ബര്‍ 2023 (11:18 IST)
കടമായി ലോട്ടറി എടുക്കുമ്പോൾ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല മീൻ വില്പനക്കാരനായ എസ്. മജീദ്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി രൂപയാണ് കടം പറഞ്ഞ് എടുത്ത ലോട്ടറിക്ക് ലഭിച്ചത്.കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിൻ്റെ ഫലം വന്നപ്പോൾ അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ്. മജീദിനെ ഭാഗ്യദേവത കടാക്ഷിച്ചു.
 
ബുധനാഴ്ച രാവിലെ കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ. ചെന്താമരയിൽനിന്ന് കടം പറഞ്ഞു ലോട്ടറി എടുത്തു. ആദ്യത്തെ വിൽപ്പന ആയതിനാൽ പത്ത് രൂപ നൽകി. 50 രൂപ വിലയുള്ള ഒരേ നമ്പറിലുള്ള 5 ലോട്ടറി ആണ് എടുത്തത്. ബാക്കിയുള്ള ഇൻറർ 240 രൂപ മീൻ വില്പന കഴിഞ്ഞ് വരുമ്പോൾ കൊടുക്കുകയും ചെയ്തു.എഫ്.എക്സ്. 492775 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതിൻറെ ഒപ്പം എടുത്ത നാല് നമ്പറുകൾക്ക് 8000 രൂപ വീതമുള്ള സമാശ്വാസസമ്മാനവും മജീദിന് ലഭിക്കും.
 
മീൻ കച്ചവടം തുടങ്ങിയിട്ട് നാലുവർഷമായി മജീദ്. 20 വർഷത്തോളമായി ലോട്ടറി എടുക്കുന്ന ശീലം മജീദിനുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍