42 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17ന് നടക്കും; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഏപ്രില്‍ 2022 (12:02 IST)
സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണല്‍ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍